City Lights
സിറ്റി ലൈറ്റ്സ് (1931)

എംസോൺ റിലീസ് – 2420

തെരുവുതെണ്ടിയുടെ പ്രണയത്തിന്റെ കഥ.
1931ല്‍ റിലീസ് ചെയ്ത ചാര്‍ലി ചാപ്ലിന്‍ കഥ എഴുതി സംവിധാനം ചെയ്ത “സിറ്റി ലൈറ്റ്സ്” എന്ന സിനിമയില്‍ ചാപ്ലിന്റെ തെരുവുതെണ്ടി വഴിയോരത്ത് പൂക്കള്‍ വില്‍ക്കുന്ന ഒരു അന്ധയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. ശേഷം തന്നാലാല്‍ കഴിയുന്ന എല്ലാ രീതിയിലും അയാള്‍ അവളെ സഹായിക്കാന്‍ നോക്കുന്നു. അതിനിടയില്‍ സംഭവിക്കുന്ന രസകരമായ കാഴ്ചകളിലൂടെ പുരോഗമിക്കുന്ന ചിത്രം, അവസാനം നിശബ്ദ സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒരു അഭിനയ മുഹൂര്‍ത്തത്തില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തെരുവുതെണ്ടിയുടെ പ്രണയത്തിന്റെ കഥ കാണാന്‍ ചിത്രം കാണുക.