Coco
കോകോ (2017)

എംസോൺ റിലീസ് – 744

“ഒരു വ്യക്തിയുടെ മരണം യഥാർത്ഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോൾ ആണോ? അല്ല . കാരണം ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അയാൾ മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരെല്ലാം അയാളെ മറന്നാലോ? അന്നാവും അയാളുടെ യഥാർത്ഥ മരണം സംഭവിക്കുന്നത്!”

ജീവിക്കുമ്പോള്‍ തന്നെ പരലോകത്ത് പോയി ഒന്നുതിരിച്ചു പോയിട്ടു വരണമെന്ന് തോന്നിയിട്ടുണ്ടോ? കോകോ എന്ന ആനിമേഷന്‍ ചലച്ചിത്രം കണ്ടാല്‍ അങ്ങനെ തോന്നും. അപ്രതീക്ഷിതമായി കഥാനായകന്‍ മിഖേല്‍ എത്തി ചേരുന്നത്. പരലോകത്താണ്. അവിടെ തന്റെ ആരാധനാപാത്രമായ ഏണസ്റ്റോ ഡെലക്രൂസിനെ കണ്ടെത്തുന്ന മിഖേലിന്, അതിനേക്കാള്‍ വലിയ ട്വിസ്റ്റുകള്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവന് വീണ്ടും യഥാര്‍ത്ഥ ലോകത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കുമോ?, അവന് സംഗീത ജീവിതം തുടരനാകുമോ? ഇങ്ങനെ നീങ്ങുന്നു കഥ.കമ്പ്യൂട്ടറിലെ ചലിക്കുന്ന ചിത്രങ്ങൾക്ക് വരെ നമ്മുടെ മനസ്സ് കീഴടക്കാനാകുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കോകോയെന്ന ഈ അനിമേഷന്‍ ചിത്രം. 90ാമത്​ ഒാസ്​കറിൽ തിളങ്ങിയ ചിത്രങ്ങളിൽ ഒന്നാണ്​ കോകോ. ഏറ്റവും മികച്ച ആനിമേഷൻ ചിത്രം ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്​കാരം എന്നിവ കോകോ സ്വന്തമാക്കി. ഗാന രചയിതാക്കളായ റോബർട്ട്​ ലോപസ്​, ക്രിസ്​​റ്റെൻ ആൻഡേഴ്​സൻ ലോപസ്​ ദമ്പതിമാരാണ്​ “റിമംബര്‍ മി” യിലൂടെ മികച്ച ഗാനത്തിനുള്ള പുരസ്​കാരം നേടിയത്​.. ( “റിമംബര്‍ മി” മലയാളം വരികള്‍: Reema Ajoy)