എം-സോണ്‍ റിലീസ് – 650

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Florian Gallenberger |
പരിഭാഷ | അഖില പ്രേമചന്ദ്രന് |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
ചിലെയിലെ പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ത്രില്ലെർ ആണ് കൊളോണിയ. എയർ ഹോസ്റ്റസ് ആയ ലെന (എമ്മ വാട്സൺ) ചിലെയിലെ പട്ടാള അട്ടിമറിയിൽ പെട്ടുപോകുന്നു. അട്ടിമറിയെ തുടർന്ന് ചിലെയിലെ കുപ്രസിദ്ധമായ കൊളോണിയ ഡിഗ്നിദാദിൽ പെട്ടുപോകുന്ന കാമുകൻ ഡാനിയേലിനെ രക്ഷിക്കാൻ ലെന നടത്തുന്ന ധീര ശ്രമങ്ങൾ ആണ് കൊളോണിയ പറയുന്നത്. ഏകാധിപത്യ ഭരണാധികാരികളുടെ കീഴിൽ ജയിലുകളെന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചിത്രം തുറന്നു കാട്ടുന്നു. കൊളോണിയ ഡിഗ്നിദാദ് എന്ന ജയിലിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞ അപൂർവം ചിലർ പകർത്തിയ ചിത്രങ്ങളിൽനിന്നാണ് അവിടെ നടന്ന ക്രൂരതകൾ ലോകം അറിഞ്ഞത്. യുദ്ധകാലത്ത് ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നേർകാഴ്ച ആകുന്നതിനൊപ്പം ഒരു റൊമാന്റിക് ത്രില്ലെർ കൂടിയാണ് കൊളോണിയ. മികച്ച സപ്പോർട്ടിങ് ആക്ടറിന് ഉൾപ്പെടെ ജർമൻ ചലച്ചിത്ര അവാർഡിന്റെ 5 നോമിനേഷനുകൾ ചിത്രത്തിന് കിട്ടിയിട്ടുണ്ട്.