Confession of Murder
കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012)

എംസോൺ റിലീസ് – 484

Download

16701 Downloads

IMDb

7/10

Movie

N/A

ബ്യൂങ്ങ് ഗില്‍ ജൂങ്ങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത കൊറിയന്‍ ആക്ഷന്‍ ത്രില്ലറാണ് ‘കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍’. Jung Jae-young, Park Si-hoo തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതക പരമ്പര തെളിയിക്കാന്‍ പറ്റാതെ പോയി, പഴി കേട്ട ഒരു ഡിക്റ്റക്റ്റീവിന്റെ കഥയാണ്‌ഈ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു നോവലിസ്റ്റ് ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ താനാണ് എന്ന് വിശദീകരിച്ച് ഒരു ആത്മകഥയുമായി രംഗത്തെത്തുന്നതോടെ
ആ ഡിക്റ്റക്റ്റീവ് വീണ്ടും തന്റെ അന്വേഷണം തുടങ്ങുകയാണ്.
ബ്യൂങ്ങ് ഗില്‍ ജൂങ്ങിന്റെ ആദ്യ Feature film സംരംഭമാണ് ഈ ചിത്രം. ‘ആക്ഷന്‍ ബോയ്സ്’ എന്ന ഡോകുമെന്ററയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ വളരെയധികം കളക്ഷന്‍നേടിയ ചിത്രം, Baek Sang Art Awards, Grand Bell Awards തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.