Constantine
കോൺസ്റ്റന്റീൻ (2005)

എംസോൺ റിലീസ് – 2650

Download

9173 Downloads

IMDb

7/10

ഇത് ദുരാത്മാക്കളെ അമർച്ച ചെയ്യുന്നത് വിനോദമായി കണ്ട ജോൺ കോൺസ്റ്റന്റീന്റെ കഥയാണ്.

അങ്ങനെയുള്ള കോൺസ്റ്റന്റീനെ തേടി, ഏഞ്ചല ഡോഡ്സൺ എന്ന യുവതി വരികയാണ്. തന്റെ ഇരട്ട സഹോദരിയുടെ ആത്മഹത്യ ഒരു കൊലപാതകമാണോയെന്ന് അവൾ സംശയിക്കുന്നു. എന്നാൽ ക്യാമറാ ദൃശ്യങ്ങളടക്കം, എല്ലാ തെളിവുകളും അത് ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ജോണിന്റെ സഹായം തേടുകയാണ് ഏഞ്ചലയുടെ വരവിന്റെ ഉദ്ദേശ്യം. ആദ്യം വിമുഖത കാട്ടുന്നുണ്ടെങ്കിലും, ജോൺ ഏഞ്ചലയെ സഹായിക്കാൻ തീരുമാനിക്കുന്നു.

അതിനിടയിൽ ജോണിന്റെ ഭൂതകാലവും, പിശാചുക്കളെ അമർച്ച ചെയ്യുന്നതിന്റെ പിന്നിലെ കാരണവുമെല്ലാം വെളിപ്പെടുത്തുന്നതു മുതൽ ഒരു കമ്പ്ലീറ്റ് കോൺസ്റ്റന്റീൻ ഷോ ആയി ചിത്രം മാറുന്നുണ്ട്.

ജോൺ കോൺസ്റ്റന്റീൻ ആയി വന്ന കീനു റീവ്സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. തീപ്പൊരി സംഭാഷണങ്ങളും, വികാര- വിക്ഷോഭമുയർത്തുന്ന രംഗങ്ങളും കൊണ്ട് വർഷങ്ങൾക്കിപ്പുറം ഒരു കൾട്ട് ആയി കോൺസ്റ്റന്റീൻ പരിണമിക്കുകയുണ്ടായി.