Crank
ക്രാങ്ക് (2006)

എംസോൺ റിലീസ് – 2157

Subtitle

10756 Downloads

IMDb

6.9/10

ജേസൺ സ്‌റ്റാതം അവതരിപ്പിക്കുന്ന ചെവ് ചേലിയോസ് എന്ന വാടക കൊലയാളി, ഒരു ദിവസം എഴുന്നേൽക്കുമ്പോൾ, തനിക്കാരോ ചൈനീസ് കോക്ടെടെയ്ൽ എന്ന വിഷം കുത്തിവച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.
കൂടിയ അളവിൽ അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കുക എന്നത് മാത്രമാണ് വിഷം പടരുന്നത് പതുക്കെയാക്കാൻ ഉള്ള ഏക പോംവഴി എന്ന് മനസ്സിലാക്കുന്ന ചെവ്, തന്നോടിത് ചെയ്തവരോട് പ്രതികാരം ചെയ്യാൻ തുനിഞ്ഞറങ്ങുന്നു.
ജീവൻ നിലനിർത്താനും, അതേ സമയം പ്രതികാരം ചെയ്യാനും, ചെവ് നടത്തുന്ന പരിശ്രമങ്ങൾ ആണ് ഈ ആക്ഷൻ – കോമഡി ചിത്രത്തിന്റെ ഇതിവൃത്തം.
വളരെ വേഗത്തിലും, രസകരമായും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ജേസൺ സ്റ്റാതം ആരാധകർക്കു തീർച്ചയായും ഒരു വിരുന്നുതെന്നെ ആയിരിക്കും.
വാൽക്കഷ്ണം:
വയലൻസ്, നഗ്നത, തെറിവിളി എന്നിവ യഥേഷ്ടം ഉള്ളതിനാൽ, അത്തരം കാര്യങ്ങളിൽ താല്പര്യമില്ലാത്തവരും, കുട്ടികളും കാണാതിരിക്കാൻ ശ്രദ്ധിക്കുക.