എംസോൺ റിലീസ് – 1289
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alexandre Aja |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷന്‍, ഡ്രാമ, ഹൊറര്‍ |
അമേരിക്കയിലെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ സ്വിമ്മിങ് പഠിക്കുന്ന ഹെയ്‌ലി അവളുടെ സഹോദരി ഫ്ലോറിഡയിൽ ശക്തമായ മഴയോട് കൂടി വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ഫോണിലൂടെ മുന്നറിയിപ്പ് നൽകുന്നു. അവളുടെ അച്ഛനെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് സഹോദരി പറഞ്ഞത് കൊണ്ട് ചുഴലിക്കാറ്റിനെയും മഴയും വകവയ്ക്കാതെ അച്ഛനെ തേടി അവൾ അവളുടെ പഴയ വീട്ടിലേക്ക് പോകുന്നു അവിടെ എത്തുന്ന അവൾ കാണുന്നത് വീടിന്റെ ബേസ്‌മെന്റിൽ മുതലയുടെ കടിയേറ്റ് കിടക്കുന്ന അച്ഛനെയാണ്. കനത്തമഴയിൽ വെള്ളം നിറഞ്ഞു കൊണ്ടിരിക്കുന്ന ബേസ്‌മെന്റിൽ മുതലകൾ ഉണ്ടെന്ന് അറിയാതെ എത്തുന്ന ഹെയ്‌ലിയും അച്ഛനെയും മുതലകൾ വളയുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.
അമേരിക്കയിലെ ഫ്ലോറിഡയിൽ മുതലയുടെ ആക്രമണം നിത്യസംഭവമാണ്. ചിത്രത്തിന്റെ കഥയും നടക്കുന്ന സ്ഥലവും സാഹചര്യവും മുതലയുടെ ആക്രമണവും അതിന്റെ രീതികളും നന്നായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ത്രില്ലിങ്ങായി സിനിമ മാറുന്നു അതിൽ പെട്ടെന്ന് ഞെട്ടൽ ഉണ്ടാകുന്ന രംഗങ്ങളും സജീവമാണ്. ചെറിയ ബജറ്റിൽ തന്നെ നല്ല വിഷ്വൽ എഫക്റ്റും സംഗീതവും ചേർത്ത് മൊത്തത്തിൽ ത്രില്ലിങ്ങായി ആദ്യം മുതൽ അവസാനം വരെ കാണാവുന്ന ചിത്രമാണിത്.