Dark City
ഡാർക്ക് സിറ്റി (1998)

എംസോൺ റിലീസ് – 3589

നിയോ നോയർ സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട 1998-ലെ ഒരു ചലച്ചിത്രമാണ് ഡാർക്ക് സിറ്റി.

ഓർമ്മശക്തി നഷ്ടപ്പെട്ട ജോൺ മർഡോക്ക്, ഒരു കൊലപാതകക്കേസിലെ പ്രതിയായി ഉണരുന്നിടത്താണ് കഥ തുടങ്ങുന്നത്. എപ്പോഴും ഇരുട്ടിൽ മൂടി കിടക്കുന്ന ഒരു നഗരത്തിൽ ഉണരുന്ന നായകൻ, താൻ ആരെന്നും തന്നെ പിന്തുടരുന്നവർ ആരൊക്കെയാണെന്നും, ആ നഗരത്തിന്റെ രഹസ്യങ്ങൾ എന്തൊക്കെയാണെന്നും അന്വേഷിച്ചിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

​അലക്സ് പ്രോയാസ് സംവിധാനം ചെയ്ത ഈ ചിത്രം അതിന്റെ അതിശയിപ്പിക്കുന്ന വിഷ്വൽ ശൈലി കൊണ്ടും ഓർമ്മ, വ്യക്തിത്വം, സ്വതന്ത്ര ഇച്ഛാശക്തി എന്നീ പ്രമേയങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. റിലീസ് ചെയ്ത സമയത്ത് സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും, പിൽക്കാലത്ത് ഇതൊരു ‘കൾട്ട് ക്ലാസിക്’ ആയി മാറുകയും ദ മേട്രിക്സ് പോലുള്ള സിനിമകളെ സ്വാധീനിക്കുകയും ചെയ്തു.