Dark Skies
ഡാർക്ക് സ്കൈസ് (2013)

എംസോൺ റിലീസ് – 3292

കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ടത് കാരണം, ബാരറ്റ് കുടുംബം ചെറിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുകയാണ്. അപ്പോഴാണ് ഇളയകുട്ടിയുടെ സ്വപ്നത്തില്‍ ‘സാൻഡ്മാൻ’ എന്നൊരാൾ കടന്നുവരാൻ തുടങ്ങിയത്. രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് കുട്ടിയോട് സംസാരിക്കുന്ന സാൻഡ്മാൻ, അടുക്കളയിൽ കേറി ആഹാരസാധനങ്ങൾ എടുക്കുകയും വിചിത്രമായ രീതിയില്‍ വീട്ടുസാധനങ്ങള്‍ അടുക്കിവെക്കുകയും ചെയ്യുന്നത് പതിവായപ്പോൾ വീട്ടുകാർ പകച്ചുപോയി.

പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു, ആ വീട്ടിലെ ഓരോത്തരുടെയും മനസ്സിനെ ആരൊക്കെയോ നിയന്ത്രിച്ചുതുടങ്ങി. അങ്ങനെ വിചിത്രമായ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറിയപ്പോഴാണ് ഗത്യന്തരമില്ലാതെ അവർ ഇത്തരം കാര്യങ്ങളില്‍ അറിവുള്ള ഒരാളെ ചെന്ന് കാണുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അയാൾ വെളിപ്പെടുത്തിയത്. തങ്ങളുടെ കുടുംബത്തെ ഏതോ ഗൂഢോദ്ദേശ്യത്തിനായി അന്യഗ്രഹ ജീവികൾ തിരഞ്ഞെടുത്തിരിക്കുകയാണെന്ന സത്യം അവർ മനസ്സിലാക്കുന്നു. അവരെ പ്രതിരോധിക്കാൻ ബാരറ്റ് കുടുംബത്തിന് എന്ത് ചെയ്യാനാകും?

സമാധാനത്തോടെ കഴിയുന്ന കുടുംബത്തിലേക്ക് വിചിത്രമായ അതിഥികൾ വരുന്നതോടെ അവരുടെ ജീവിതം കീഴ്മേല്‍ മറിയുന്ന, പരിചിതമായ പ്രേതകഥകൾക്ക് സമാനമായ കാഴ്ചാനുഭവമാണ് ഡാർക്ക് സ്കൈസ് പകരുന്നത്.