Darkest Hour
ഡാര്‍ക്കെസ്റ്റ് അവര്‍ (2017)

എംസോൺ റിലീസ് – 671

Subtitle

1113 Downloads

IMDb

7.4/10

രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയത്തിന്‍റെ പടിവാതിലിൽനിന്ന് വിൻസ്റ്റൺ ചർച്ചിലിന്‍റെ നേതൃത്വത്തിൽ ബ്രിട്ടണും സഖ്യ രാജ്യങ്ങളും ഉയിർത്തെഴുന്നേറ്റ കഥയാണ് ‘ഡാർക്സ്റ് അവർ’ പറയുന്നത്. ഇരുളടഞ്ഞ ആ മണിക്കൂറുകളിൽ പ്രതീക്ഷയുടെ വെളിച്ചം കാണാനുള്ള ധൈര്യം വിൻസ്റ്റൺ ചർച്ചിലിന് മാത്രമേ ഉണ്ടായിരുന്നുള്ളു. ആർക്കും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി, എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നു. ഗാരി ഓൾഡ്മാൻ എന്ന അതുല്യ പ്രതിഭ വിൻസ്റ്റൺ ചർച്ചിലിനെ അവിസ്മരണീയമാക്കി. 1940 കാലഘട്ടം തോന്നിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന കള൪ ടോണും, ചിത്രത്തിലെ ലൈറ്റിംഗും എടുത്തു പറയേണ്ട ഘടകങ്ങളാണ്. വാക്കുകൾ കൊണ്ട് അമ്മാനമാടിയിട്ടുള്ള ചർച്ചിലിന്‍റെ സംഭാഷണങ്ങൾ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു.