Dawn of the Planet of the Apes
ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2014)

എംസോൺ റിലീസ് – 571

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Matt Reeves
പരിഭാഷ: ഷഹൻഷാ സി
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

2012ല്‍ ഹോളിവുഡില്‍ വന്‍ വിജയം നേടിയ പ്ലാനറ്റ് ഏപ്സിന്റെ രണ്ടാം ഭാഗമാണ്. ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് . അപകടകരമായ വൈറസ് ബാധയില്‍ അവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. സീസര്‍ എന്ന ജനിതകമാറ്റം നടത്തിയ ആള്‍കുരങ്ങന്‍ നയിക്കുന്ന സംഘവും, മനുഷ്യ കുലത്തില്‍ ബാക്കിയായവരും ഒരു യുദ്ധത്തിന് തയ്യാറെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മാറ്റ് റീവിസ് സംവിധാനം ചെയ്ത ചിത്രം ട്വന്‍റീത്ത് സെഞ്ച്വറി ഫോക്സാണ് ചിത്രം നിര്‍മ്മിച്ചിച്ചത്. ഗാരി ഓള്‍ഡ്മാന്‍, കെരി റസ്സല്‍, ആന്റി സെറിക്ക് എന്നിവരാണ് പ്രധാന റോളില്‍ എത്തുന്നത്.പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ചിത്രം ഒരുക്കുന്നത്. മോഷന്‍ കാപ്ച്വര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മനുഷ്യക്കുരങ്ങുകളുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്‍റെ മൂന്നാം ഭാഗം വാര്‍ ഫോര്‍ ദ പ്ലാനറ്റ് ഓഫ് ഏപ്സ് 2017ല്‍ പുറത്തിറങ്ങി