Days of Heaven
ഡേയ്സ് ഓഫ് ഹെവൻ (1978)

എംസോൺ റിലീസ് – 2653

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Terrence Malick
പരിഭാഷ: അരുണ വിമലൻ
ജോണർ: ഡ്രാമ, റൊമാൻസ്

ചിക്കാഗൊ നഗരത്തിലെ ഒരു സ്റ്റീൽ ഫാക്ടറി ജീവനക്കാരനായിരുന്ന ബിൽ അബദ്ധത്തിൽ തന്റെ സൂപ്പർവൈസറെ കൊല്ലുന്നതോടെ നാട് വിടേണ്ടി വരുന്നു. ബില്ലിനോടൊപ്പം അനിയത്തി ലിൻഡയും കാമുകി ആബ്ബിയും ഉണ്ട്. അവർ ഒരു വലിയ കൃഷിയിടത്തിൽ വിളവെടുപ്പ് ജോലിക്ക് ചേർന്നു. ചെറുപ്പക്കാരനായ സ്ഥലമുടമയ്ക്ക് ആബ്ബിയൊട് പ്രണയം തോന്നുന്നു. സ്ഥലമുടമ എന്തോ അസുഖം മൂലം ഉടനെ മരിക്കുമെന്ന് മനസ്സിലാക്കിയ ബിൽ തൻറെ കാമുകിയോട് അയാളെ വിഹാഹം കഴിക്കാൻ ആവശ്യപ്പെടുന്നു.
1916ൽ ടെക്സാസിൽ നടക്കുന്ന കഥ, ബില്ലിൻറെ സഹോദരി ലിൻഡയുടെ ശബ്ദത്തിലും, അതിമനോഹരമായ ദൃശ്യങ്ങളിലൂടെയും അവതരിപ്പിക്കുന്നു.