Dead End
ഡെഡ് എൻഡ് (2003)

എംസോൺ റിലീസ് – 2745

ഫ്രാങ്ക് ഹാരിങ്ടൺ കുടുംബത്തോടൊപ്പം ഭാര്യ വീട്ടിലേക്കുള്ള യാത്രയിലാണ്. ക്രിസ്ത്മസ് ആഘോഷിക്കുകയാണ് ലക്ഷ്യം. കാറിൽ ഫ്രാങ്കിൻ്റെ ഭാര്യ, ടീനേജുകാരായ മകൻ, മകൾ, മകളുടെ കാമുകൻ എന്നിവരുണ്ട്.

പതിവായി പോകാറുണ്ടായിരുന്ന ഹൈവേയിൽ നിന്നു മാറി ഒരു കുറുക്കു വഴിയിലൂടെയാണ് ഇത്തവണ ഹാങ്ക് പോയത്. വളഞ്ഞുപുളഞ്ഞ ഒരു കാട്ടുപാതയായിരുന്നു അത്. രാത്രിയിൽ ഭയം ജനിപ്പിക്കുന്ന വഴിയാണെങ്കിലും കുടുംബത്തോടൊപ്പം ആസ്വദിച്ചായിരുന്നു എല്ലാവരുടെയും യാത്ര.

കാർ ഓടിക്കുന്നതിനിടെ ഫ്രാങ്ക് ഒന്ന് മയങ്ങി. കാർ എതിരെ വന്ന മറ്റൊരു കാറിനിട്ട് ഇടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
യാത്ര തുടരുന്ന അവർ വഴിയിൽ ഒരു യുവതിയെ കാണുന്നതോടു കൂടി കഥ മാറുന്നു.
മുഴുവൻ സമയവും ഭീതി നിലനിർത്തുന്ന സിനിമയാണ് ഡെഡ് എൻഡ്.