Deadpool 2
ഡെഡ്പൂൾ 2 (2018)

എംസോൺ റിലീസ് – 1211

Download

18812 Downloads

IMDb

7.6/10

കാമുകിയുടെ മരണശേഷം വിഷാദരോഗത്തിനടിമയായ ഡെഡ്പൂൾ, റസ്സൽ എന്ന കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥാലയത്തിൽ വളർന്ന റസ്സലിനെ – ഭാവിയിൽ നിന്ന് വന്ന സൈനികനായ- കേബിൾ കൊല്ലാൻ നടക്കുന്ന സമയത്ത് കഥയുടെ ഗതി മാറുന്നു. കേബിളിന്റെ കൈകളിൽ നിന്നും റസ്സലിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നു ഡെഡ്പൂൾ മനസിലാക്കുന്നു. അതിനു വേണ്ടി ഡെഡ്പൂൾ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതോടെ കഥ സംഭവബഹുലമാകുന്നു.

2018 ഇൽ പുറത്തിറങ്ങിയ ഡെഡ്പൂളിൽ റയാൻ റെയ്‌നോൾസ്, ജോഷ് ബ്രോളിൻ, ജൂലിയൻ ഡെന്നിസൺ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2018-ലെ പ്രധാന പണംവാരി പടങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലാണ് മാർവൽ സ്റ്റുഡിയോ നിർമിച്ച ഡെഡ്പൂൾ 2 എന്ന സിനിമ.