Deadpool
ഡെഡ്പൂൾ (2016)

എംസോൺ റിലീസ് – 1294

Download

22125 Downloads

IMDb

8/10

2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ. എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്?

തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ വില്ലനെ കണ്ടെത്തി മുഖം ശരിയാക്കാൻ ശ്രമിക്കുന്ന ഡെഡ്പൂളിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഡെഡ്പൂൾ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു സംഗതി, ഇവിടെ ഡെഡ്പൂളിനും പ്രേക്ഷകർക്കുമിടയിലുള്ള തിരശീല അപ്രത്യക്ഷമാവുകയാണ് (ഫോർത്ത് വോൾ ബ്രേക്ക്‌). അതിനാൽ, ഡെഡ്പൂൾ ഇടയ്ക്കൊക്കെ പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്നുണ്ട്. അതിലൂടെ വ്യത്യസ്തമായ ഒരു ആസ്വാദാനുഭൂതിയും ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ഡെഡ്പൂളിന്റെ തുടർച്ചയായ 2018-ൽ ഡെഡ്പൂൾ 2 നും 2024-ൽ ഡെഡ്പൂൾ & വോള്‍വറിന്‍ നും പുറത്തിറങ്ങുകയുണ്ടായി.