എം-സോണ്‍ റിലീസ് – 1294

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tim Miller |
പരിഭാഷ | മാജിത് നാസര്‍ |
ജോണർ | ആക്ഷന്‍, അഡ്വെഞ്ചര്‍, കോമഡി |
2016 ൽ പുറത്തിറങ്ങിയ മാർവൽ കോമിക്സിന്റെ സൂപ്പർഹീറോ ചിത്രമാണ് ഡെഡ്പൂൾ. മറ്റ് സൂപ്പർഹീറോസിൽ നിന്നും ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, ഡെഡ്പൂൾ അത്തരം ആദർശങ്ങളിൽ നിന്നെല്ലാം മുക്തനാണ്.
തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുകയും, അത് വഴി തന്റെ മുഖം വികൃതമാക്കുകയും ചെയ്ത വില്ലനെ കണ്ടെത്തി, തന്റെ മുഖം ശരിയാക്കാൻ ശ്രമിക്കുന്ന ഡെഡ്പൂളിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഡെഡ്പൂൾ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു സംഗതി, ഇവിടെ ഡെഡ്പൂളിനും പ്രേക്ഷകർക്കുമിടയിലുള്ള തിരശീല അപ്രത്യക്ഷമാവുകയാണ് (ഫോർത്ത് വോൾ ബ്രേക്ക് ) അതിനാൽ, ഡെഡ്പൂൾ ഇടയ്ക്കൊക്കെ പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്നുണ്ട്. അത് വ്യത്യസ്തമായ ഒരു ആസ്വാദാനുഭൂതി പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. എന്നാൽ ഒരു സാധാരണ പ്രേക്ഷകന്റെ ആസ്വാദനത്തിന് കല്ലുകടിയാകുന്നത് അവർക്ക് അന്യമായ സിനിമകളെയും നടീ നടന്മാരെയും കുറിച്ചുള്ള ഡെഡ്പൂളിന്റെ പരാമർശങ്ങളാണ്. എന്നാൽ, അതിനൊരു പരിഹാരമാകാൻ സബ് ടൈറ്റിലിന് കഴിയുന്നുണ്ടോ എന്ന് കണ്ട് തന്നെ അറിയാം.