Death at a Funeral
ഡെത്ത് അറ്റ് എ ഫ്യൂണറൽ (2007)

എംസോൺ റിലീസ് – 1953

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Frank Oz
പരിഭാഷ: മാജിത്‌ നാസർ
ജോണർ: കോമഡി
Download

21572 Downloads

IMDb

7.3/10

ഒരു മരണവീടിന്റെ അന്തരീക്ഷം നമുക്കറിയാം. ആകെ ശോകമൂകമായി, അല്ലേ? എന്നാൽ അതിൽ നിന്ന് പോലും തമാശ കൊണ്ടുവരാം എന്ന് ഈ കൊച്ചു ചിത്രം കാണിച്ചു തരും. 
ഡാനിയേലിന്റെ അച്ഛൻ അവിചാരിതമായി മരണപ്പെടുന്നു. ശവമടക്കിൽ പങ്കെടുക്കാനായി ഒരുപാട് ബന്ധുക്കൾ മരണവീട്ടിലേക്ക് വരികയാണ്. വർഷങ്ങൾക്ക് ശേഷം കുടുംബത്തിലേക്ക് വരുന്ന, ന്യൂയോർക്കിലേക്ക് നാട് വിട്ട ഡാനിയേലിന്റെ അനിയനും അവരിൽ ഒരാളണ്. 
അവർക്കിടയിലെ പ്രശ്നങ്ങളും, പരിഭവങ്ങളും ഒക്കെ വളരെ രസകരമായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. 
അതിനിടയിലേക്ക് ഒരു അപരിചിതൻ കൂടി കടന്നു വരുമ്പോൾ കോമഡിയുടെ റേഞ്ച് മറ്റൊരു ലെവലിലേക്ക് പോകുന്നു. അങ്ങനെ ഒരു മരണവീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് ‘ഡത്ത് അറ്റ് എ ഫ്യൂണറൽ’ പറയുന്നത്. 
മനസ്സറിഞ്ഞു ചിരിക്കണം എന്നുണ്ടെങ്കിൽ ധൈര്യമായി ഡത്ത് അറ്റ് എ ഫ്യൂണറലിന് തല വെയ്ക്കാം.