Deep Trap
ഡീപ് ട്രാപ് (2015)

എംസോൺ റിലീസ് – 1377

Download

3545 Downloads

IMDb

5.5/10

Movie

N/A

മാതാപിതാക്കളാവാൻ സാധിക്കുന്നില്ലെന്ന മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്ന യുവദമ്പതികളായിരുന്ന ജുൻസികും സോയോനും അതിനെ മറികടക്കാനായി ഒരു യാത്ര പോകാൻ തീരുമാനിക്കുന്നു. അതിനായി കൊറിയയുടെ ഗ്രാമാന്തരത്തിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന, വലിയ ആൾതാമസമില്ലാത്ത ഒരു കൊച്ചു ദ്വീപിനെയായിരുന്നു അവർ തെരഞ്ഞെടുത്തത്. പാർക്കും അയാളുടെ സഹോദരി മിൻഹീയും നടത്തുന്ന സാന്മാരു എന്ന ചെറിയ റെസ്റ്ററന്റ് ആയിരുന്നു അവരുടെ ലക്ഷ്യം. അല്പകാലംകൂടി അവിടെ തങ്ങുകയാണെങ്കിൽ അവരുടെ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്ന് പാർക് അവർക്ക് വാക്ക് കൊടുക്കുന്നു. പക്ഷേ, ജോലിത്തിരക്കുള്ള ജുൻസികിനു അന്നുതന്നെ തിരിച്ചുപോയേ പറ്റുമായിരുന്നുള്ളൂ. എന്നാൽ, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു അവരുടെ കാർ കേടായതിനാൽ അന്ന് രാത്രികൂടി അവിടെ തങ്ങാൻ അവർ നിർബന്ധിതരാവുകയാണ്. ആ രാത്രി ആ ദ്വീപിന്റെ യഥാർത്ഥ സ്വരൂപം ആ ദമ്പതികളും കൂടെ നമ്മൾ പ്രേക്ഷകരും തിരിച്ചറിയാൻ പോവുകയാണ്…