• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Farha / ഫർഹ (2021)

December 23, 2022 by Vishnu

എംസോൺ റിലീസ് – 3123 ഭാഷ അറബിക് സംവിധാനം Darin J. Sallam പരിഭാഷ റിയാസ് പുളിക്കൽ ജോണർ ഡ്രാമ 8.5/10 ഏഴ് പതിറ്റാണ്ടിലേറെക്കാലമായി പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട പലസ്തീനികളുടെ കഥയാണ് ഫർഹ എന്ന ജോർദാനിയൻ ചിത്രം പറയുന്നത്. ഫർഹ എന്ന പതിനാല് വയസ്സുകാരി ബാലികയുടെ കണ്ണിലൂടെ, അവളുടെ ജീവിതത്തിലൂടെ, നമുക്ക് പലസ്തീനികൾ അനുഭവിച്ച നരകയാതനകളുടെ നേർസാക്ഷ്യം കാണാം. റോമാക്കാരുടെയുടെയും ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിന്റെയും മറ്റു സ്വേച്ഛാധിപതികളുടെയും ക്രൂരപീഡനങ്ങളും കൂട്ടക്കൊലകളും അതിജീവിച്ച് നൂറ്റാണ്ടുകളായുള്ള ജൂതന്മാരുടെ […]

The Hundred-Foot Journey / ദി ഹണ്ട്രഡ്-ഫുട്ട് ജേർണി (2014)

July 11, 2022 by Vishnu

എംസോൺ റിലീസ് – 3045 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Lasse Hallström പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഡ്രാമ 7.3/10 ഇന്ത്യയിലെ കലാപ കലുഷിതമായ മുംബൈയിൽ നിന്നും അതിജീവനത്തിനായി യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് കദം കുടുംബം. പാരമ്പര്യമായി റെസ്റ്ററന്റ് ബിസിനസ്സ് നടത്തിയിരുന്ന അവർ കുറച്ചുകാലം ലണ്ടനിൽ അഭയം തേടുന്നു. ലണ്ടനിലെ കൊടുംതണുപ്പും അവരുടെ ബിസിനസ്സിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളും കാരണം അവർ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് അഭയം കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഫ്രാൻസിലൂടെയുള്ള […]

Man vs. Bee / മാൻ vs. ബീ (2022)

July 4, 2022 by Vishnu

എംസോൺ റിലീസ് – 3040 ഭാഷ ഇംഗ്ലീഷ് സംവിധാനം David Kerr പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാമിലി, ഷോർട് 7.0/10 ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ ഒരാഴ്ച്ച അവധി ആഘോഷിക്കാനായി പുറപ്പെടുകയാണ്. ഒരാഴ്ച്ച ആ വലിയ വീട് നോക്കി പരിചരിക്കാൻ അവർ സ്ഥിരമായി ഏൽപ്പിക്കാറുള്ള ഏജൻസിയെ തന്നെ ജോലിയേൽപ്പിക്കുന്നു. പക്ഷേ, ഇത്തവണ ഏജൻസിക്ക് വേണ്ടി വീട് പരിചരിക്കാൻ അവിടെയെത്തുന്നത് ട്രെവർ ബിങ്ലി എന്നൊരു പുതിയ ആളാണ്‌. കോടികൾ വിലമതിക്കുന്ന അമൂല്യങ്ങളായ കലാവസ്തുക്കൾ, ആഡംബര വാഹനങ്ങൾ, […]

Mard Ko Dard Nahin Hota / മർദ് കൊ ദർദ് നഹീം ഹോത്താ (2018)

February 3, 2022 by Vishnu

എംസോൺ റിലീസ് – 2922 ഭാഷ ഹിന്ദി സംവിധാനം Vasan Bala പരിഭാഷ റിയാസ് പുളിക്കൽ ജോണർ ആക്ഷൻ, കോമഡി 7.4/10 കൺജീനിയൽ ഇൻസെൻസിറ്റിവിറ്റി ടു പെയിൻ എന്ന അപൂർവ്വ രോഗവുമായി ജനിച്ച കുട്ടിയായിരുന്നു സൂര്യ. വേദന അനുഭവപ്പെടാനുള്ള കഴിവില്ലാഴ്മയാണ് ഈ രോഗാവസ്ഥ. നാല് വയസ്സിന് മേലെ സൂര്യ ജീവിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അവനൊരു ചോരക്കുഞ്ഞായിരിക്കെ തന്നെ അവന്റെ അമ്മ രണ്ട് മോഷ്ടാക്കളുടെ പിടിച്ചു പറിക്കിടയിൽ കൊല്ലപ്പെട്ടു. അതുകൊണ്ട് തന്നെ അവന്റെ അച്ഛൻ ജതിൻ സമ്പത്ത് […]

Bizim Için Sampiyon / ബിസിം ഇച്ചിൻ സാമ്പ്യോൻ (2018)

December 6, 2021 by Vishnu

എംസോൺ റിലീസ് – 2879 ഭാഷ ടർക്കിഷ് സംവിധാനം Ahmet Katiksiz പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 8.3/10 തുർക്കിയുടെ കുതിരയോട്ട മത്സരങ്ങളുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട രണ്ടുപേരുകളാണ് ഹാലിസ് കരതാഷിന്റെതും ബോൾഡ് പൈലറ്റിന്റേതും. ഒരാൾ കുതിരയോട്ട മത്സരപ്രേമികൾ “മാന്ത്രികൻ” എന്ന ഓമനപ്പേരിട്ട് വിളിച്ച തുർക്കിയുടെ ഇതിഹാസ ജോക്കിയും മറ്റൊരാൾ ഗാസി റേസിലെ ഏറ്റവും വേഗതയേറിയ കുതിര എന്ന റിക്കോർഡിന് ഉടമയായ ഒരു കുതിരയും. തുർക്കിയുടെ കുതിരയോട്ട ചരിത്രത്തിൽ ഇത്രയധികം ആരാധിക്കപ്പെട്ട ഒരു […]

Barbaroslar: Akdeniz’in Kilici – Season 01 / ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി – സീസൺ 01 (2021)

September 20, 2021 by Vishnu

എംസോൺ റിലീസ് – 2780 ഭാഷ ടർക്കിഷ് നിർമാണം ES Film പരിഭാഷ റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം,സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ,ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ,ആദം ദിൽഷൻ, നിഷാദ് മലേപറമ്പിൽ ജോണർ ആക്ഷൻ, ഡ്രാമ, വാർ 9.2/10 പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. […]

Cep Herkülü: Naim Süleymanoglu / ജെപ് ഹെർക്കുലു: നയീം സുലൈമാനോളു (2019)

July 27, 2021 by Vishnu

എംസോൺ റിലീസ് – 2692 ഭാഷ ടർക്കിഷ് സംവിധാനം Ozer Feyzioglu പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 8.3/10 നയീം സുലൈമാനോളു, ബൾഗേറിയയിലെ ഒരു തുർക്കി കുടുംബത്തിൽ ഒരു ബസ് ഡ്രൈവറുടെ മകനായിട്ടാണ് ജനിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു അക്കാലത്തെ ഏറ്റവും മികച്ച വെയ്റ്റ്ലിഫ്റ്റിങ് കോച്ചുകളിൽ ഒരാളായിരുന്ന എൻവർ തുർക്കിലേരി, നയീമിനെ ഏറ്റെടുത്തു പരിശീലിപ്പിക്കുന്നു. ഇരുപത് ലക്ഷത്തിൽപരം തുർക്കി വംശജരായിരുന്നു അക്കാലത്ത് ബൾഗേറിയയിൽ മാത്രം ജീവിച്ചിരുന്നത്. മത്സര വിജയങ്ങൾ […]

Dirilis: Ertugrul – Season 5 / ദിറിലിഷ്: എർതൂറുൽ – സീസൺ 5 (2018)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ്‌ പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]