Deliverance
ഡെലിവറൻസ് (1972)
എംസോൺ റിലീസ് – 3070
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | John Boorman |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ |
സർവൈവൽ ത്രില്ലർ വിഭാഗത്തിൽ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ഡെലിവറൻസ്. വടക്കൻ ജോർജിയയിലെ കാടിനുള്ളിലെ നദിയിലൂടെ വള്ളത്തിൽ ഒരു യാത്ര നടത്താൻ എത്തുകയാണ് നാല് സുഹൃത്തുക്കൾ. എയ്ൻട്രി എന്ന ടൗൺ വരെ എത്തിച്ചേരുകയാണ് ലക്ഷ്യം. കൊടും കാടിനുള്ളിലൂടെ ഒഴുകുന്ന നദി പാറക്കെട്ടുകളാലും വെള്ളച്ചാട്ടത്താലും അപകടം നിറഞ്ഞതാണ്.
നദിയിൽ ഉടനെ ഡാം നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതോടെ നദിയോടു ചേർന്ന താഴ്‌വര ഒന്നാകെ വെള്ളത്തിനടിയിലാകും. അങ്ങനെ സംഭവിക്കുന്നതിന് മുമ്പേ നദിയും അതിനോട് ചേർന്ന വനവും കണ്ടാസ്വദിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലേക്കാണ് അവരുടെ യാത്ര ചെന്നെത്തുന്നത്.