Desperado
ദെസ്പരാഡോ (1995)

എംസോൺ റിലീസ് – 2729

IMDb

7.1/10

റോബർട്ട് റോഡ്രിഗസിന്റെ മെക്സിക്കൻ ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് അന്റോണിയോ ബാന്ദ്രേ, സൽമ ഹയേക് എന്നിവർ നായികാനായകൻമാരായി 1995 ൽ പുറത്തിറങ്ങിയ ദെസ്പരാഡോ. ഈ ചിത്രമാണ് സൽമ ഹയെക്കിനെ മെക്സിക്കൻ സിനിമയിൽ നിന്നും ഹോളിവുഡിലേക്ക് എത്തിച്ചത്.

പ്രതികാരത്തിനായി തന്റെ ഗിറ്റാർ കേസിൽ നിറയെ തോക്കുകളുമായി വില്ലനെ തേടിനടക്കുന്ന മാരിയാച്ചിയുടെ യാത്രയാണ് സിനിമ. ഇടക്കുവച്ച് കരോലിനയും മാരിയാച്ചിയോടൊപ്പം ചേരുന്നു. അന്റോണിയോ ബാന്ദ്രേയുടെ ചടുലൻ ആക്ഷനും, സൽമ ഹയേക്കിൻ്റെ ഗ്ലാമറും, റോഡ്രിഗസിന്റെ മെക്സിക്കൻ കൾട്ട് രംഗങ്ങളുമായി ദൃശ്യസമ്പന്നമാണ് ദെസ്പരാഡോ.