Diamonds Are Forever
ഡയമണ്ട്സ് ആർ ഫോറെവർ (1971)

എംസോൺ റിലീസ് – 1939

Download

2816 Downloads

IMDb

6.5/10

ഷോൺ കോണറി നായകനായ അവസാന ജയിംസ് ബോണ്ട് ചിത്രവും, പരമ്പരയിലെ ഏഴാമത്തെ ചിത്രവുമാണ് ഡയമണ്ട്സ് ആർ ഫോറെവർ. ഇയാൻ ഫ്ലെമിങ് ഇതേ പേരിൽ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ലോകത്തെ വജ്രങ്ങളിൽ ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ഖനികളിൽ നിന്ന് വലിയതോതിൽ വജ്ര കള്ളക്കടത്ത് നടക്കുന്നു. ഖനികളിലെ തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്ന കള്ളക്കടത്തിന് പിന്നിലെ യഥാർത്ഥ ശക്തി അജ്ഞാതം. കടത്തിയ വജ്രങ്ങൾ വിപണിയിൽ വരുന്നതുമില്ല. അവ എവിടെ പോകുന്നു എന്നും, ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താൻ ജയിംസ് ബോണ്ടിനെ നിയോഗിക്കുന്നു. വർഷങ്ങളായി ആരും പുറത്ത് കാണാത്ത ഒരു വൻകിട വ്യവസായിയെയാണ് സംശയം. സൂചനകളിലൂടെ പിടിച്ചുകയറി ബോണ്ട് അന്വേഷണം തുടരുന്നു. ആർക്കും ഊഹിക്കാൻ പോലും കഴിയാത്ത പദ്ധതികളുടെ ചുരുളുകൾ അഴിയുന്നു.