Dirty Harry
ഡർട്ടി ഹാരി (1971)

എംസോൺ റിലീസ് – 3494

സാൻ ഫ്രാൻസിസ്കോ നഗരത്തിൽ ഭീതി പരത്തുന്ന ‘സ്കോർപ്പിയോ’ എന്നറിയപ്പെടുന്ന ഒരു സീരിയൽ കില്ലറെ പിടികൂടാൻ ശ്രമിക്കുന്ന ഹാരി ക്യാലഹൻ എന്ന കർക്കശക്കാരനായ പൊലീസ് ഇൻസ്പെക്ടറുടെ സാഹസികമായ യാത്രയാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തം.

നിഷ്ഠൂരമായ കൊലപാതകങ്ങൾ നടത്തി അധികാരികളെ വെല്ലുവിളിക്കുന്ന സ്കോർപ്പിയോയെ നിയമത്തിന് പുറത്തുള്ള തൻ്റേതായ രീതികളിലൂടെ നേരിടാൻ ഹാരി ശ്രമിക്കുമ്പോൾ, നിയമസംവിധാനത്തിൻ്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങാതെ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന ഹാരിയുടെ രീതികൾ പലപ്പോഴും മേലുദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നുമുണ്ട്.

ക്ലിൻ്റ് ഈസ്റ്റ്‌വുഡ് ആണ് ഡർട്ടി ഹാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലോക സിനിമയിൽ പൊലീസ് ക്രൈം ത്രില്ലർ ജേണറിന് പുതിയൊരു മാനം സമ്മാനിച്ച സിനിമ കൂടിയാണ് ഡർട്ടി ഹാരി.