Don't F**k with Cats: Hunting an Internet Killer
ഡോണ്ട് ഫ*** വിത്ത് ക്യാറ്റ്‌സ്: ഹണ്ടിങ് ആൻ ഇന്റർനെറ്റ് കില്ലർ (2019)

എംസോൺ റിലീസ് – 2513

Download

5016 Downloads

IMDb

8/10

ഇന്റെര്‍നെറ്റ് അതിരുകളില്ലാത്ത കുത്തഴിഞ്ഞ ഒരു ലോകമാണ്. ലോകത്തെ സന്തോഷകരമായ ഒരിടമാക്കാനും, ദുരിതം നിറഞ്ഞ ഒരു നരകമാക്കാനുമുള്ള വകകള്‍ ആ ലോകത്തിലുണ്ട്.

പെട്ടെന്നൊരു നാള്‍, യാതൊരു പ്രകോപനവും കൂടാതെ, പൂച്ചക്കുട്ടികളെ കൊല്ലുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. ദാര്‍ഷ്ട്യം നിറഞ്ഞ വെല്ലുവിളി പോലെ തുടര്‍ച്ചയായി സമാനരീതിയിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ക്രൂരനായ കൊലയാളിയെ കണ്ടെത്തി നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഒരു പറ്റം മൃഗസ്നേഹികളായ ഫേസ്ബുക്ക് ഉപയോക്താക്കള്‍ തുനിഞ്ഞിറങ്ങുന്നു. എന്നാല്‍ രക്തം മരവിക്കുന്ന ഭീതിതമായ അനുഭവങ്ങളായിരുന്നു അവരെ കാത്തിരുന്നത്.

കാനഡയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി 2019 ല്‍ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത മൂന്ന് എപ്പിസോഡുകളുള്ള മിനി ടെലിവിഷന്‍ സീരീസാണ് “ഡോണ്ട് *ക്ക് വിത്ത് കാറ്റ്സ്: ഹണ്ടിംഗ് ആന്‍ ഇന്റെര്‍നെറ്റ് കില്ലര്‍”.

ഡോക്യുമെന്ററി – ക്രൈം ശ്രേണിയില്‍ പെടുന്ന ഇതില്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുള്ള ഒറിജിനല്‍ വീഡിയോ ഫുട്ടേജുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പശ്ചാത്തലസംഗീതവും, ചടുലമായ എഡിറ്റിംഗും, സിനിമാ പ്രേമികള്‍ക്ക് തികച്ചും വേറിട്ട, ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവം തന്നെയായിരിക്കും നല്‍കുക.