Dracula
ഡ്രാക്കുള (2020)

എംസോൺ റിലീസ് – 1496

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jonny Campbell
പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്
ജോണർ: ഡ്രാമ, ഹൊറർ

ലണ്ടനിലെ ഒരു ബംഗ്ലാവിന്റെ വില്പനയുമായി ബന്ധപ്പെട്ട്  ലണ്ടനിൽ നിന്നും ട്രാൻസൽവേനിയയിലേയ്ക്ക് യാത്ര ചെയ്യുന്ന ജോനാഥൻ ഹാർക്കർ, സഹയാത്രികരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് തന്റെ കക്ഷിയായ കൗണ്ട് ഡ്രാക്കുളയെ കാണാൻ അയാളുടെ കോട്ടയിലേക്ക്  പോകുന്നു. മനുഷ്യയുക്തിക്ക് അതീതമായ ഒരുപാട് അനുഭവങ്ങൾ അവിടെ നേരിടുന്ന ജോനാഥൻ, തന്റെ കക്ഷി ഡ്രാക്കുള ഒരു സാധാരണ മനുഷ്യനല്ല, ഒരു വാമ്പയറാണെന്നു തിരിച്ചറിയുന്നു. തന്നിലൂടെ ലണ്ടനിലേക്ക് കുടിയേറാനുള്ള അയാളുടെ നീക്കവും അതിനായി തന്നെ കരുവാക്കുകയാണെന്നുമുള്ള തിരിച്ചറിവിലും നിന്ന് അയാൾ രക്ഷപ്പെടാൻ തീരുമാനിക്കുകയും അവിടെനിന്ന്  രക്ഷപ്പെട്ടു ബുഡപാസ്റ്റ് കോണ്വെന്റിലെ സിസ്റ്റർ അഗതയുടെ അടുത്ത് എത്തിച്ചേരുന്നു. ജോനാഥനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന സിസ്റ്റർ അഗത ഡ്രാക്കുളയുടെ നീക്കത്തെ ചെറുക്കാൻ ഒരുങ്ങുന്നു.