Drag Me to Hell
ഡ്രാഗ് മി ടു ഹെൽ (2009)

എംസോൺ റിലീസ് – 1447

Download

4249 Downloads

IMDb

6.6/10

ക്രിസ്റ്റീൻ ബ്രൗൺ എന്ന ലോൺ ഓഫീസർ, പലതവണ അടവു മുടങ്ങിക്കിടക്കുന്നതുമൂലം വീട് ജപ്തി ചെയ്യപ്പെടാൻ പോകുന്ന ഒരു വൃദ്ധയുടെ, പണം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടാനുള്ള അപേക്ഷ, തന്റെ പ്രമോഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്താൽ നിരസിക്കുന്നു. കാഴ്ചയിൽ സാധാരണക്കാരിയെപ്പോലെ തോന്നിച്ച ആ വൃദ്ധ യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് അവൾ തിരിച്ചറിയുന്നു. ക്രിസ്റ്റീൻ ബ്രൗണിന്റെ ആത്മാവിനെ നരകത്തിലേക്ക് കൊണ്ടു പോകാൻ ലാമിയ എന്ന എന്ന ദുരാത്മാവിനെ ആ വൃദ്ധ ക്ഷുദ്രക്രിയയിലൂടെ ആവാഹിച്ചു വരുത്തുന്നു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ക്രിസ്റ്റീനിന്റെ ജീവിതം അവൾക്ക് നിയന്ത്രിക്കാനാവാത്ത വിധം കീഴ്മേൽ മറിയുന്നു.