Due Date
ഡ്യൂ ഡേറ്റ് (2010)

എംസോൺ റിലീസ് – 2461

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Todd Phillips
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: കോമഡി, ഡ്രാമ
Download

8562 Downloads

IMDb

6.5/10

ടോഡ് ഫിലിപ്സിന്റെ സംവിധാനത്തിൽ, 2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി റോഡ് മൂവിയാണ് ഡ്യൂ ഡേറ്റ്.

റോബർട്ട്‌ ഡൗണി ജൂനിയറും, സാക്ക് ഗാലിഫിനാക്കിസുമാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആർക്കിടെക്റ്റായ പീറ്റർ ഹൈമന് തന്റെ കുട്ടിയുടെ ജനനസമയത്ത് അറ്റ്ലാനയിൽ നിന്നും ലോസ് ആഞ്ചെലെസിലെത്തണം. എയർപോർട്ടിൽ വെച്ച് പീറ്റർ, നടനാകണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ഈഥനെ കണ്ടുമുട്ടുന്നു. എന്നാൽ വിമാനത്തിൽ വെച്ചുണ്ടായ ഒരു തർക്കത്തിൽ ഇരുവരേയും വിമാനത്തിൽ നിന്നും പുറത്താക്കുകയും, നോ-ഫ്ലൈ ലിസ്റ്റിൽ ചേർക്കുകയും ചെയ്യുന്നു.

നാട്ടിലെത്താൻ ശ്രമിക്കുന്ന പീറ്റർ തീരെ നിവർത്തിയില്ലാതെ ഈഥനൊപ്പം റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. വായാടിയും, അര കിറുക്കനുമായ ഈഥന്റെ സ്വഭാവം പീറ്ററിന്‌ തീരെ പിടിക്കുന്നുമില്ല.

പിന്നീടുള്ള ഇവരുടെ യാത്രയ്ക്കിടയിലെ പ്രശ്നങ്ങളും തമാശകളുമാണ് ബാക്കി കഥ