Due Date
ഡ്യൂ ഡേറ്റ് (2010)

എംസോൺ റിലീസ് – 2461

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Todd Phillips
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: കോമഡി, ഡ്രാമ
Download

8745 Downloads

IMDb

6.5/10

ആർക്കിടെക്റ്റായ പീറ്റർ ഹൈമന് തന്റെ കുട്ടിയുടെ ജനനസമയത്ത് അറ്റ്ലാനയിൽ നിന്നും ലോസ് ആഞ്ചെലെസിലെത്തണം. എയർപോർട്ടിൽ വെച്ച് പീറ്റർ, നടനാകണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ഈഥനെ കണ്ടുമുട്ടുന്നു. എന്നാൽ വിമാനത്തിൽ വെച്ചുണ്ടായ ഒരു തർക്കത്തിൽ ഇരുവരേയും വിമാനത്തിൽ നിന്നും പുറത്താക്കുകയും, നോ-ഫ്ലൈ ലിസ്റ്റിൽ ചേർക്കുകയും ചെയ്യുന്നു.

നാട്ടിലെത്താൻ ശ്രമിക്കുന്ന പീറ്റർ തീരെ നിവർത്തിയില്ലാതെ ഈഥനൊപ്പം റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. വായാടിയും, അര കിറുക്കനുമായ ഈഥന്റെ സ്വഭാവം പീറ്ററിന്‌ തീരെ പിടിക്കുന്നുമില്ല.

പിന്നീടുള്ള ഇവരുടെ യാത്രയ്ക്കിടയിലെ പ്രശ്നങ്ങളും തമാശകളുമാണ് ബാക്കി കഥ.