എം-സോണ്‍ റിലീസ് – 1060
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
1971ൽ പുറത്തിറങ്ങിയ വിഖ്യത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഡ്യുയൽ. ഇതേ പേരിൽ ഇറങ്ങിയ ടെലിവിഷൻ സീരിയലിന്റെ (നോവലിന്റെയും) ചലച്ചിത്രവിഷ്കരണമാണ് ഈ സിനിമ.
ഒരു ബിസിനസ് ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യുന്ന ഡേവിഡ് മാൻ ഒരു വിജനമായ ഹൈവേയിൽ വെച്ച് ഒരു ട്രക്കിനെ ഓവർ ടേക്ക് ചെയ്യുന്നത് മുതലാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ഡേവിഡ്നെ ഓവർ ടെക്കിന് അനുവദിക്കാത്തതിൽ തുടങ്ങി ഡേവിഡ്ന്റെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു.
സിനിമകളിൽ സാധാരണയായി ഉപയോഗിക്കുന്ന സൈക്കോളജിക്കൽ ത്രില്ലിംഗ് ഫാക്റ്റർ ആണെന്നും സംശയിച്ചൂ.
കാരണം സിനിമകളിൽ ഇത്തരം ഘടകങ്ങൾ ഉൾപ്പെടുത്താൻ ഉള്ള വാതില്‍പ്പടി ആണല്ലോ പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ.
എന്നാൽ ഭീതിദമായ ഹൊറർ ചിത്രങ്ങളെ പോലെ പ്രേക്ഷകനിലും ഡേവിഡ് മന്നിന്റെ ഭയം മനസ്സില്‍ പതിപ്പിക്കാൻ ഒരു പരിധി വരെ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അന്നത്തെ പദ്ധതികൾ മൊത്തം തകർത്തു തരിപ്പണമാക്കിയ,തന്റെ ജീവന് പോലും അപായം ഉണ്ടാക്കിയ ട്രക്ക് അങ്ങനെ ചിത്രത്തെ ഹൊറർ സിനിമയുടെ ഗണത്തിൽ എത്തിക്കുന്നു.
NB: 46 കൊല്ലങ്ങൾക്ക് ശേഷം ഈ സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്തപ്പോഴും ഈ സിനിമയുടെ ക്വാളിറ്റിയിലും അവതരണത്തിലും അന്നുണ്ടായിരുന്ന പെർഫെക്ഷൻ 2017ൽ ഇറങ്ങിയ ചിത്രത്തിനും അവകാശപ്പെടാനായിട്ടില്ല.