Edge of Tomorrow
എഡ്ജ് ഓഫ് ടുമോറോ (2014)
എംസോൺ റിലീസ് – 358
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Doug Liman |
പരിഭാഷ: | മുജീബ് സി പി വൈ, വിഷ്ണു പ്രസാദ് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
ഭൂമിയെ അന്യഗ്രഹജീവികൾ ആക്രമിക്കുന്ന ഒരു ഭാവികാലത്താണ് കഥ നടക്കുന്നത്. വില്യം കേജ് ഒരു മേജർ ആണ്, എന്നാൽ അയാൾക്ക് യുദ്ധത്തിൽ മുൻപരിചയമില്ല. ഒരു ദിവസം അയാളെ നിർബന്ധപൂർവ്വം ഒരു നിർണായക പോരാട്ടത്തിന്റെ മുൻനിരയിലേക്ക് അയക്കുന്നു. അവിടെവെച്ച് അയാൾ കൊല്ലപ്പെടുന്നു, പക്ഷേ അത്ഭുതകരമായി തൊട്ടുമുമ്പത്തെ ദിവസം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.
ഓരോ മരണത്തിനും ശേഷം അയാൾ അതേ ദിവസം വീണ്ടും ജീവിക്കാൻ തുടങ്ങുന്നു. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാനും അന്യഗ്രഹജീവികളെ പരാജയപ്പെടുത്താനും അയാൾ ശ്രമിക്കാൻ തുടങ്ങും. ഈ ആവർത്തനങ്ങളിൽ, കേജ് കൂടുതൽ കഴിവുകൾ നേടുകയും, സ്പെഷ്യൽ ഫോഴ്‌സിലെ സൈനികയായ റീറ്റ വ്രറ്റാസ്‌കിയുമായി ചേർന്ന് ശത്രുവിനെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും ചെയ്യും. ആവേശകരമായ ഈ സയൻസ് ഫിക്ഷൻ സിനിമ, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിരവധി സംഭവങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നുത്.