Edie
ഈഡി (2017)

എംസോൺ റിലീസ് – 2416

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Simon Hunter
പരിഭാഷ: പ്രശോഭ് പി.സി
ജോണർ: അഡ്വെഞ്ചർ, ഡ്രാമ
Download

1424 Downloads

IMDb

6.6/10

Movie

N/A

ഈഡിത്ത് മൂർ എന്ന ഈഡിക്ക് വയസ് 80 കഴിഞ്ഞു. വീൽ ചെയറിൽ കഴിയുന്ന ഭർത്താവിനൊപ്പമാണ് താമസം. മകളെ നന്നായി വളർത്തി വിവാഹം ചെയ്ത് അയച്ചു. ഭർത്താവിനെ ശുശ്രൂഷിച്ചാണ് ഇപ്പോൾ ജീവിതം.
പണ്ട് അച്ഛനൊപ്പം നടത്തിയ വിനോദയാത്രകളുടെ ഓർമകളാണ് ഈഡിക്ക് ഇപ്പോൾ കൂട്ട്. ജീവിതം അവസാനിക്കുന്നതിന് മുമ്പ് ആ പഴയ കാല അനുഭവങ്ങൾ ഒന്നുകൂടി ആസ്വദിക്കണമെന്ന് അവർ തീരുമാനിക്കുന്നു. അതിന് ഈഡി തിരഞ്ഞെടുക്കുന്നത് അൽപം സാഹസികമായ മാർഗമാണ്. ഒരു വൃദ്ധയുടെ അത്യാഗ്രഹമായി മാത്രമേ ആൾക്കാരും ബന്ധുക്കളും കാണൂ എന്ന് അവർക്കറിയാം. പക്ഷേ, മുന്നോട്ടു പോകാൻ തന്നെ അവർ തീരുമാനിക്കുന്നു.
മികച്ച ഫീൽ ഗുഡ് ഡ്രാമയായി ലോക ശ്രദ്ധ നേടിയ സിനിമയാണ് ഈഡി.