Edward Scissorhands
എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്‌സ് (1990)

എംസോൺ റിലീസ് – 384

Download

978 Downloads

IMDb

7.9/10

ഒരു ശാസ്ത്രജ്ഞന്‍റെ അപൂർണമായ ഒരു സൃഷ്ടിയാണ് എഡ്വേര്‍ഡ്. ബുദ്ധിയും വിവേകവും വികാരവും ഒക്കെയുള്ള മനുഷ്യരെ പോലെ തന്നെ തോന്നിക്കുന്ന റോബോട്ടിനെ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞൻ അത് പൂര്‍ണമാക്കും മുമ്പ് മരണപ്പെടുന്നു. റോബോട്ടിന്‍റെ കൈകൾ മാത്രം ബാക്കി നിൽക്കെ അവയുടെ സ്ഥാനത്തു കത്രികകളായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുമായി എഡ്വേര്‍ഡ് പ്രണയത്തിലാവുന്നു നല്ല പ്രണയരംഗങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കോമഡികൾ കൊണ്ടും സിനിമ മനോഹരമാകുന്നു. ജോണി ടെപ്പ് എന്ന നടനെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിന്‍റെ തുടക്കത്തിൽ ചെയ്ത ഏറ്റവും നല്ല റോളുകളിൽ ഒന്നാണ് ഇതിലെ എഡ്വേര്‍ഡ് എന്നാ കഥാപാത്രം. പ്രണയവും ഫാന്‍റസിയും നർമ്മവും എല്ലാം കൂടി ചേർന്നു നല്ല ഒരു സിനിമ അനുഭവമായിരിക്കും എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്‌സ്.