El Aura
എല്‍ ഓറ (2005)

എംസോൺ റിലീസ് – 1222

Download

1005 Downloads

IMDb

7.1/10

Movie

N/A

മരിച്ചുപോയ അർജന്റീനിയൻ സംവിധായകൻ ഫാബിയൻ ബിയലിൻസ്കിയുടെ രണ്ടാമത്തെയും അവസാനത്തെയും മുഴുനീള ചിത്രമാണ് എൽ ഓറ. മൃഗങ്ങളെ സ്റ്റഫ് ചെയ്ത് കാഴ്ചബംഗ്ലാവുകൾക്ക് വിൽക്കുന്ന നായകന് പക്ഷെ കൊള്ളയടി പദ്ധതികൾ ഇടുകയെന്നത് ഒരു ഹോബിയാണ്. ഒരിക്കൽ കണ്ടതെന്തും ഓർമ്മയിൽ നിൽക്കുന്ന ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള അയാൾക്ക് പക്ഷെ അപസ്മാരത്തിന്റെ പ്രശ്നവും ഉണ്ട്. ഒരു വേട്ടക്കിടെ യാദൃശ്ചികമായി ഒരു കൊള്ളയടി സംഘത്തിന്റെ ഭാഗമാകുന്ന നായകന് അപസ്മാരം വിനയാകുമോ എന്ന ഭയം നിഴലിച്ചു നിൽക്കുന്നു.
തന്റെ ആദ്യ ചിത്രമായ Nine Queensലെ പോലെ തന്നെ എല്ലാം പ്രേക്ഷകന് സ്പൂൺ ഫീഡ് ചെയ്യാതെ വളരെ പതുക്കെ സന്ദർഭങ്ങളും പദ്ധതിയും ഒന്നിച്ചുചേർക്കുന്ന ഒരു സ്ലോ-ബർണിങ് ത്രില്ലെർ ആണ് സംവിധായകനും തിരക്കഥാകൃത്തുമായ ബിയലിൻസ്കി ഒരുക്കിയിരിക്കുന്നത്.