Elemental
എലമെന്റൽ (2023)

എംസോൺ റിലീസ് – 3399

“തീയും വെള്ളവും തമ്മിൽ ചേരാനാകുമോ?” ഈയൊരു ആശയം മുൻനിർത്തി പിക്സാർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് പുറത്തിറക്കിയ 2023 ലെ ഒരു അമേരിക്കൻ ആനിമേറ്റഡ് റൊമാൻ്റിക് കോമഡി-ഡ്രാമ ചിത്രമാണ് എലമെൻ്റൽ. പീറ്റർ സോൺ സംവിധാനം ചെയ്‌ത് ഡെനിസ് റീം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചത് സോൺ, ജോൺ ഹോബർഗ്, കാറ്റ് ലിക്കൽ, ബ്രെൻഡ ഹ്സൂഹ് എന്നിവർ ചേർന്നാണ്.

മനുഷ്യരുടെ രൂപമെടുത്ത എലമെൻ്റുകൾ (ഫയർ, വാട്ടർ, വിൻഡ്, എർത്ത്) വസിക്കുന്ന എലമെൻ്റ് സിറ്റിയിലേക്ക് കുടിയേറി താമസിച്ചവരാണ് എമ്പറിൻ്റെ കുടുംബം. ഫയർ ആളുകൾ മാത്രം താമസിക്കുന്ന നഗരത്തിൻ്റെ ഒരു മൂലയിലാണ് ഇവരുടെ താമസം. എമ്പറിൻ്റെ അച്ഛൻ നടത്തുന്ന കടയിലേക്ക് ഒരു പൈപ്പ് പൊട്ടി ഒരു വാട്ടർ ചെക്കനായ വേഡ് വരുന്നതും തുടർന്ന് സംഭവിക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തിന് 2024-ലെ ഏറ്റവും മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് നാമനിർദ്ദേശം കിട്ടുകയുണ്ടായി.