Elephant
എലിഫന്റ് (2003)
എംസോൺ റിലീസ് – 312
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Gus Van Sant |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ക്രൈം, ഡ്രാമ, ത്രില്ലർ |
അമേരിക്കൻ സംവിധായകനായ ഗുസ് വാന്‍ സാന്തിന്റെ എലിഫന്റിനാണ് 2003-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ദ്യോർ ലഭിച്ചത്. 1999 ഏപ്രില്‍ 20ന് കൊളറാഡോയിലെ കൊളംബൈന്‍ ഹൈസ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എറിക്കും ഡൈലനും ഒരു പ്രകോപനവുമില്ലാതെ പന്ത്രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപകനെയും വെടിവച്ചു കൊല്ലുകയും അതിനുശേഷം ആത്മഹത്യ ചെയ്യുകയുമുണ്ടായി. എറിക്കി ന്റെ ബ്ലോഗില്‍ നിന്നുള്ള കുറിപ്പുകള്‍ പ്രകാരം ചില നിഗമനങ്ങളല്ലാതെ, എന്തായിരുന്നു അവരുടെ പ്രവര്‍ത്തിക്ക് കാരണമെന്നത് ഇന്നും അജ്ഞാതമാണ്. ലോകത്തെ ഞെട്ടിച്ച ഈ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.