Enemy
എനിമി (2013)

എംസോൺ റിലീസ് – 871

2002-ലിറങ്ങിയ ‘ദ ഡബിൾ‘ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ത്രില്ലർ സിനിമയാണ് നിമി.

ആദം ബെൽ ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറാണ്. തികച്ചും സാധാരണ ജീവിതം നയിക്കുന്നയാൾ. ഒരിക്കൽ ഒരു സുഹൃത്ത് നിർദേശിച്ച സിനിമ അയാൾ കാണുന്നു. അതിൽ അപ്രധാന വേഷത്തിലഭിനയിച്ച ഒരാളെ കണ്ടപ്പോൾ ആദം ബെല്ലിന് വലിയ കൗതുകം. അയാളെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നത് വലിയ സംഭവപരമ്പരകൾക്ക് തുടക്കമാകുന്നു.

മികച്ച സംവിധായകനടക്കം അഞ്ച് കനേഡിയൻ സ്ക്രീൻ അവാർഡ്സ് ചിത്രം നേടി.