എം-സോണ്‍ റിലീസ് – 1615
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert H. Gardner |
പരിഭാഷ | നിഖിൽ വിജയരാജൻ |
ജോണർ | ഡോക്യുമെന്ററി |
രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു ബ്രിട്ടീഷ് വീരനായികയായിരുന്നു നൂറുന്നിസ ഇനായത്ത് ഖാൻ അഥവാ നോറ ഇനായത്ത് ഖാൻ
നൂർ ഇനായത് ഖാൻ ടിപ്പു സുൽത്താന്റെ പരമ്പരയിൽ ജനച്ചതായി കരുതപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമൻ അധീന ഫ്രാൻസിൽ നുഴഞ്ഞു കയറുകയും അവിടെ ചാര പ്രവർത്തനം നടത്തുകയും ചെയ്തു.
ഒടുവിൽ വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ടു.
ബ്രിട്ടനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ജോർജ്ജ് ക്രോസ്സ് മരണാനന്തരബഹുമതിയായി നൽകി.
നൂറിന്റെ 100ആം ജന്മ വാർഷികത്തിന് ബ്രിട്ടൻ അവരുടെ ഓർമയ്ക്കായി സ്റ്റാമ്പ് പുറത്തിറക്കി. ബ്രിട്ടനിൽ നൂറിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത് രാജകുമാരി ആൻ ആയിരുന്നു. Spy princess എന്ന പേരിൽ ഒരു പുസ്തകം നൂറിനെ കുറിച്ചു ഇറങ്ങിയിട്ടുണ്ട്.