Equilibrium
ഇക്വിലിബ്രിയം (2002)

എംസോൺ റിലീസ് – 337

Download

1750 Downloads

IMDb

7.3/10

വികാരങ്ങളാണ് മനുഷ്യന്റെ പതനമെന്ന് പറഞ്ഞ് എല്ലാത്തരം വികാരങ്ങളും നിയമവിരുദ്ധമാക്കിയ ഭാവിയിലെ ഒരു ഫാഷിസ്റ്റ് ഭരണകൂടം. അതിന്റെ കാവലാൾ ആണ് ക്ലറിക് ജോൺ പ്രെസ്റ്റൺ. താൻ വിശ്വസിച്ച് ഉറച്ചുനിൽക്കുന്ന തത്വങ്ങളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുമ്പോൾ താൻ കാക്കേണ്ട ഭരണകൂടത്തെ തന്നെ എതിർക്കാൻ തയ്യാറാവുകയാണ് പ്രെസ്റ്റൺ.

2002ൽ പുറത്തിറങ്ങിയ ഇക്വിലിബ്രിയം അന്ന് പ്രേക്ഷക ശ്രദ്ധ അത്രക്ക് പിടിച്ചുപറ്റിയില്ലെങ്കിലും പിന്നീട് “Cult” ഹിറ്റ് ആയി മാറുകയായിരുന്നു. 20 മില്യൺ മുടക്കി ഉണ്ടാക്കി വെറും 1.5 മില്യൺ മാത്രം തിരിച്ചു പിടിച്ച ഈ പടം പക്ഷെ പിന്നീട് പ്രേക്ഷക ഹൃദയം കൈയ്യടക്കി. ചടുലമായ ആക്ഷൻ രംഗങ്ങളും ക്രിസ്ത്യൻ ബെയിലിന്റെ പ്രകടനവും ഈ ചിത്രത്തെ ഒരു നല്ല എന്റെർറ്റൈനെർ ആയി മാറ്റി.