Eraserhead
ഇറേസര്‍ഹെഡ് (1977)

എംസോൺ റിലീസ് – 920

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Lynch
പരിഭാഷ: ശ്യാം നാരായണൻ ടി. കെ
ജോണർ: ഹൊറർ
Download

245 Downloads

IMDb

7.3/10

Movie

N/A

മൾഹോളണ്ട് ഡ്രൈവ് , ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ ക്ലാസ്സിക്ക് സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ്‌ ലിഞ്ചിന്റെ ആദ്യ ചിത്രമാണ് ഇറേസര്‍ഹെഡ്.

1977 ൽ റിലീസ് ചെയ്ത അമേരിക്കൻ സര്‍റിയല്‍ ബോഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഹെഡ് ഇറേസർ. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മുന്നോട്ട് പോകും തോറും ആകാംക്ഷയും ഭയവും പ്രേക്ഷകനിലേക്ക് ഒരു പേക്കിനാവ്‌ പോലെ പതുക്കെ പടര്‍ന്നു കയറും. സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോറായി തെയ്യറാക്കിയിരിക്കുന്നത് തകർന്ന് കിടക്കുന്ന വ്യാവസായിക സമുച്ചയത്തിനു ചുറ്റും വ്യാപിച്ചിരിക്കുന്ന രീതിയിലുള്ള അസ്വാസ്ഥ്യമുളവാക്കുന്ന ഞരക്കം പോലുള്ള ശബ്ദമാണ്. ഇത് ഒരേസമയം വിചിത്രവും മനോഹരവുമാണ്.

ഹെൻറി സ്പെൻസർ ഉപേക്ഷിക്കപ്പെട്ട വ്യവസായശാലക്ക് സമീപം ഒറ്റക്ക് ജീവിക്കുകയാണ്. ഹെൻറിയുടെ കാമുകി മേരിയെ തന്റെ ഒറ്റമുറി വീട്ടിലേക്ക് കൊണ്ട് വന്നതിനു ശേഷം അവർ ഒരു വിചിത്ര രൂപത്തോടെയുള്ള ജീവിയെ പ്രസവിക്കുന്നു. മേരി കുഞ്ഞിനെയും ഹെൻറിയെയും ഉപേക്ഷിച്ചു പോകുന്നതോടെ ഈ കുഞ്ഞിന്റെ സംരക്ഷണം ഹെൻറിയുടെ ചുമലിലാവുന്നു. ആഹാരം കഴിക്കാൻ വിസമ്മതിക്കുന്ന ശിശു നിരന്തരം അസഹനീയമായ രീതിയിൽ കരയാൻ തുടങ്ങുകയും ശരീരത്തിൽ പല തരത്തിലുമുള്ള വൃണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു.