എം-സോണ്‍ റിലീസ് – 2323
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Soderbergh |
പരിഭാഷ | രസിത വേണു |
ജോണർ | ബയോഗ്രഫി, ഡ്രാമ |
ജൂലിയ റോബര്‍ട്ട്‌സിന് 2000-ലെ. നല്ല അഭിനേത്രിക്കുള്ള ഓസ്കാര്‍ , ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ നേടിക്കൊടുത്ത ഈ സിനിമ
പരിസ്ഥിതിവാദിയും, ഉപഭോക്തൃനീതിയുടെ കടുത്ത വക്താവുമായ എറിൻ ബ്രോങ്കോവിച്ചിന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഏട്, എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ സിനിമയുടെ പ്രസക്തി, ഇത് ഇപ്പോഴും തന്റെ പോരാട്ടം തുടരുന്ന എറിൻ ബ്രോങ്കോവിച്ചിന്റെ ആദ്യത്തെ കേസാണ് എന്നതും, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയായ 333 മില്ല്യന്‍ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ നിന്നും സാധാരണക്കാര്‍ നേടിയെടുത്തതിന്‍റെ നേര്‍ചിത്രം വരച്ചു കാണിച്ചു എന്നതുമാണ്. 98% സത്യം എന്ന് എറിൻ ബ്രോങ്കോവിച്ച് തന്നെ വിശേഷിപ്പിച്ച ഈ സിനിമയില്‍, ഒരു ഹോട്ടല്‍ പരിചാരകയുടെ വേഷത്തില്‍ അതിഥിവേഷത്തില്‍ സാക്ഷാല്‍ എറിനും വരുന്നുണ്ട്.
എറിൻ ബ്രോങ്കോവിച്ച് ആരാലും അവഗണിക്കപ്പെടാവുന്ന ഒരു സാധാരണക്കാരിയായിരുന്നു. 2 തകര്‍ന്നു പോയ വിവാഹങ്ങള്‍, 3 കുട്ടികള്‍, എടുത്താല്‍ തീരാത്ത കടബാധ്യതകള്‍. അവള്‍ക്കാകെ വേണ്ടിയിരുന്നത്, ഒരു നല്ല ജോലിയും, സമൂഹത്തില്‍ നിന്നും മാന്യതയുള്ള പെരുമാറ്റവും മാത്രമായിരുന്നു. പസിഫിക് ഗ്യാസ് & ഇലക്ട്രിക് കോര്‍പറേഷന്‍റെ കൊടുംചതി മനസിലാകാത്ത നിരപരാധികളായ ഹിന്ക്ലിയിലെ ജനങ്ങള്‍ക്കാകട്ടെ, എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്നും, എന്തു ചെയ്യണമെന്നും തീരെ അറിയില്ലായിരുന്നു. ഹിന്ക്ലിയില്‍ എറിന്‍ എത്തുന്നതോടെ, ഹിന്ക്ലിയും എറിനും, ചരിത്രത്തിന്റെ ഭാഗമാകുന്നു.