എം-സോണ്‍ റിലീസ് – 1603
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Annan |
പരിഭാഷ | പരിഭാഷ 1 : ഷെഹീർ പരിഭാഷ 2 : അനൂപ് എം |
ജോണർ | ത്രില്ലർ |
1978ൽ വംശീയ വിവേചനം രൂക്ഷമായ കാലഘട്ടത്തിൽ, സൗത്താഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പാർട്ടി അംഗങ്ങളായ തിമോത്തി ജെങ്കിനും കൂട്ടാളികളും “പ്രീറ്റോറിയ” എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിൽ നിന്നും അതിസാഹസികമായി ചാടിപ്പോകുന്നു.
വർണ്ണവിവേചന സർക്കാരിനെതിരെ പോരാടിയതിനാണ് അവരെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടത്. ജയിൽ ചാടാനായി അവരുപയോഗിച്ച രീതി വ്യത്യസ്തമാർന്നതായിരുന്നു.
യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്ര ആവിഷ്കരണമാണ് ഈ ചിത്രം. ഒരു ത്രില്ലർ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമ, വംശീയ അധിക്ഷേപമെന്ന ഭീകരമായ സത്യത്തെ മികച്ച രീതിയിൽ കാണിച്ചു തരുന്നു.