Eternal Sunshine of the Spotless Mind
എറ്റേർണൽ സണ്‍ഷൈന്‍ ഓഫ് ദ സ്പോട്ട്ലെസ്സ് മൈന്‍ഡ് (2004)

എംസോൺ റിലീസ് – 1069

Download

8982 Downloads

IMDb

8.3/10

പൊതുവേ അന്തർമുഖനും നാണം കുണുങ്ങിയുമായ ജോയൽ ബാരിഷ് എന്ന യുവാവിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചു വരികയായിരുന്ന ജോയലും കാമുകി-ക്ലമന്റീനുംഒരു വഴക്കിനെ തുടർന്നു പിരിയുന്നു

ഒരു മനോരോഗ വിദഗ്‌ദ്ധന്റെ സഹായത്തോടെ ക്ലമന്റീൻ ജോയലിനെ കുറിച്ചുള്ള ഓർമ്മകൾ, ഒരു പ്രക്രിയയിലൂടെ മനസ്സിൽ നിന്ന് മായിച്ചു കളയുന്നു. ഒരു പരിചയവുമില്ലാതെ തന്നോട് പെരുമാറുന്ന ക്ലമന്റീനെ കാണുന്ന ജോയൽ, വളരെ അധികം അസ്വസ്ഥനാകുന്നു. തന്നെ കുറിച്ച് യാതൊരു ഓർമ്മയുമില്ലാതെ ജീവിക്കുന്ന ക്ലമന്റീനോടുള്ള സ്നേഹം ജോയലിനെ നിരാശനാക്കുന്നു.

തുടർന്ന് അതേ പ്രക്രിയയിലൂടെ ക്ലമന്റീനെ കുറിച്ചുള്ള
ഓർമ്മകൾ മായിക്കുന്നതിന് ജോയൽ തയ്യാറാകുന്നു.
ജോയലിന്റെ ഓർമ്മകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ക്ലമന്റീനുമായി ബന്ധപ്പെട്ട അടുത്ത കാലത്ത് നടന്ന സംഭവങ്ങളുടെ ഓർമ്മയിൽ നിന്ന് പുറകിലേക്ക് മായിച്ചു തുടങ്ങുന്നു.

പ്രക്രിയ തുടങ്ങിയതിന് ശേഷം.. താനൊരിക്കലും ക്ലമന്റീനെ ശരിക്കും മറക്കാൻ ആഗ്രഹിച്ചിരുന്നില്ല, എന്ന് ബോധ്യമാവുന്ന ജോയൽ മായിക്കുന്ന പ്രക്രിയ തടസ്സപ്പെടുത്താനും, ക്ലമന്റീനുമായി ബന്ധമില്ലാത്ത തന്റെ ഓർമ്മകളിൽ അവളെ മറച്ചു വെക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രം പറയുന്നത്.