Evil Dead Rise
ഈവിൾ ഡെഡ് റൈസ് (2023)

എംസോൺ റിലീസ് – 3189

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Lee Cronin
പരിഭാഷ: റിയാസ് പുളിക്കൽ
ജോണർ: ഹൊറർ
Download

14313 Downloads

IMDb

6.5/10

സാം റൈമിയുടെ ഭാവനയിൽ പിറന്ന ഇവിൽ ഡെഡ് ഫിലിം ഫ്രാഞ്ചസിയിൽ നിന്നുള്ള അഞ്ചാമത്തെ സിനിമയാണ് ഇവിൽ ഡെഡ് റൈസ്. സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഴോണറിലുള്ള ഈ സിനിമ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലീ ക്രോണിനാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം സഹോദരി എല്ലിയെ കാണാനെത്തുകയാണ് ഗിറ്റാർ ടെക്നീഷ്യനായ ബെത്. പഴയതും ഒറ്റപ്പെട്ടതുമായ ഒരു കെട്ടിടത്തിലെ ഫ്ലാറ്റിൽ തന്റെ മൂന്ന് കുട്ടികൾക്കൊപ്പം താമസിക്കുകയായിരുന്നു ഒരു ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ എല്ലി. തന്റെ വ്യക്തിപരമായ വിഷമതകളിൽ ചേച്ചി സഹായകമായേക്കുമെന്ന് ബെത് കരുതുന്നു. കെട്ടിടത്തിൽ ഭൂചലനം സംഭവിച്ച അന്ന് എല്ലിയുടെ മകനായ ഡാനിക്ക് ഒരു നിലവറയിൽ നിന്നും നിഗൂഢമായൊരു പുസ്തകം ലഭിക്കുന്നു. തന്റെ സഹോദരി ബ്രിഡ്ജറ്റ് വിലക്കിയിട്ടും അവനത് തിരിച്ചുവെക്കാൻ സമ്മതിക്കുന്നില്ല. ആ നിഗൂഢമായ പുസ്തകം തെല്ല് കൗതുകത്തോടെയും അല്പം ഭയത്തോടെയും തുറക്കുകയാണ്. സകലതും നശിപ്പിക്കാനായി ഇരുട്ടിന്റെ ശക്തികൾ അവിടെ പുനർജ്ജനിക്കുകയാണ്.