Extraction 2
എക്സ്ട്രാക്ഷൻ 2 (2023)

എംസോൺ റിലീസ് – 3202

Download

35578 Downloads

IMDb

7/10

2023-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എക്സ്ട്രാക്ഷൻ 2. 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ തന്നെ പുറത്തിറങ്ങിയ എക്സ്ട്രാക്ഷൻ എന്ന സിനിമയുടെ സീക്വൽ കൂടിയാണിത്.

ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന മുൻ മിഷനിലെ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടൈലർ ഓസ്‌ട്രിയയിൽ വിശ്രമ ജീവിതം നയിച്ചു പോകുന്നതിനിടയ്ക്ക് ഒരു ദിവസം ഒരു അപരിചിതൻ ടൈലറിനെ കാണാനെത്തുന്നു.
ടൈലറിനെ മുൻ ഭാര്യ മിയ പറഞ്ഞു വിട്ടതാണ് അയാളെ. ജോർജിയയിലെ ഒരു ജയിലിൽ പിടിച്ചു വെച്ചിരിക്കുന്ന മിയയുടെ അനിയത്തിയെയും അവളുടെ 2 മക്കളെയും അവിടുന്ന് രക്ഷിച്ചു കൊണ്ടുവരാൻ ടൈലറിനെ നിയോഗിക്കുന്നു. മിയയുടെ ആ ആവശ്യം തള്ളിക്കളയാൻ ടൈലറിന് മനസ്സ് വന്നില്ല.

എന്നാൽ ആ അപരിചിതൻ ടൈലറിന് മിയയുടെ അനിയത്തിയുടെ ഭർത്താവിനെപ്പറ്റി ഒരു മുന്നറിയിപ്പ് കൊടുക്കുന്നു. അവരാരാണെന്നും അവരുടെ സ്വാധീനത്തെപ്പറ്റിയും.
തുടർന്ന് കൊടും കുറ്റവാളികൾ കഴിയുന്ന ജയിലിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ ടൈലറും ടീമും വീണ്ടും കളത്തിലോട്ടിറങ്ങുകയാണ്.

സിംഗിൾ ഷോട്ടിൽ എടുത്ത ദീർഘനേരമുള്ള ആക്ഷൻ സീനുകളും, ഗംഭീര ക്യാമറ വർക്കും സിനിമയുടെ മേക്കിങ് ക്വാളിറ്റി എടുത്തു കാണിക്കുന്നുണ്ട്. ആദ്യ സിനിമ ഇഷ്ടപ്പെട്ടവർക്ക് അതിലും ഡോസ് കൂടി ഐറ്റമാണ് അണിയറപ്രവർത്തകർ ഇതിൽ ഒരുക്കിവെച്ചിരിക്കുന്നത്.