എം-സോണ്‍ റിലീസ് – 1551

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Hargrave |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ആക്ഷൻ |
സാം ഹാർഗ്രേവിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ
റിലീസായ ഒരു നല്ല ആക്ഷൻ ത്രില്ലർ ചിത്രമാണ് എക്സ്ട്രാക്ഷൻ.
ഓവി മഹജാൻ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് തലവന്റെ മകനെ
ബംഗ്ലാദേശിലെ ധാക്കയിൽ ഉള്ള ആമീർ എന്ന മറ്റൊരു മയക്ക് മരുന്ന്
തലവൻ തട്ടി കൊണ്ട് പോകുന്നത് തുടർന്ന് അവനെ തിരിച്ചു കൊണ്ടുവരാനായി ടൈലർ എന്ന ബ്ലാക്ക് മാർക്കറ്റ് മെർസനറിയേ നിയമിക്കുന്നതും ആണ് ചിത്രത്തിന്റെ പ്രധാന ഭാഗം. ബംഗ്ലാദേശിലെ തെരുവുകളിൽ ആണ് ചിത്രത്തിന്റെ സിംഹഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം വ്യത്യാസ്തമായ ക്യാമറ രീതി കൊണ്ടും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു. സിംഗിൾ ഷോട്ടിലാണ്കൂ ടുതൽ സീനുകളും ചിത്രികരിച്ചിരിക്കുന്നതയാണ് മനസിലാക്കാൻ സാധിക്കുന്നത്.
ഇന്ത്യൻ അഭിനേതാക്കൾ ആയ രൻദീപ് ഹുദയും പൻങ്കജ് ത്രിപാതിയും ചിത്രത്തിൽ വേഷം വേഷമിടുന്നുണ്ട്. മികവാർന്ന സംഘടന രംഗങ്ങൾക്കും ക്യാമറ വർക്ക് നും പുറമെ പറയാനുള്ളത് പശ്ചാത്തല സംഗീതത്തെ കുറിച്ചാണ്. അത്യാവശ്യം നല്ല രീതിയിൽ ആ ഭാഗവും ചെയ്തു വച്ചിട്ടുണ്ട്.
എല്ലാം കൊണ്ടും ഒരുപ്രാവശ്യം ആസ്വദിച്ചു കാണാൻ പറ്റുന്ന ക്ലീഷേ നിറഞ്ഞ രംഗങ്ങൾക്ക് തല വെച്ച് കൊടുക്കാത്ത ഒരു നല്ല ആക്ഷൻ ചിത്രമാണ് എക്സ്ട്രാക്ഷൻ എന്ന് പറയാം.
കടപ്പാട് : Shyam Babu Melath