Eye in the sky
ഐ ഇന്‍ ദി സ്കൈ (2015)

എംസോൺ റിലീസ് – 1864

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Gavin Hood
പരിഭാഷ: വിഷ് ആസാദ്
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
Download

9329 Downloads

IMDb

7.3/10

“ഐ ഇൻ ദി സ്കൈ” എന്ന ബ്രിട്ടീഷ് ത്രില്ലർ ഗവിൻ ഹൂഡ് സംവിധാനം നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമ ആണ്. ഹാരി പോട്ടറിലൂടെ പ്രൊഫെസ്സർ സ്നേപ് ആയി പ്രസിദ്ധനായ അലൻ റിക്ക്മാൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലഘട്ടത്തിൽ അഭിനയിച്ച ഒരു സിനിമ കൂടിയാണിത്. ഹെലൻ മിറൻ, ഐഷ ടാക്കോവ്, ആരോൺ പോൾ തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

കഥ നടക്കുന്നത് കെനിയയിലെ നെയ്‌റോബി എന്ന സ്ഥലത്താണ്. ബ്രിട്ടീഷ് ഇന്റലിജൻസിന്റെ കെനിയയിലുള്ള ഒരു ഇൻഫോർമറെ അവിടെയുള്ള ഒരു തീവ്രവാദി ഗ്രൂപ് വധിക്കുന്നു തുടർന്ന് എന്ത് വില കൊടുത്തും ആ തീവ്രവാദി സംഘത്തിൻറെ മുൻനിര നേതാക്കളെ പിടികൂടാൻ അവർ തീരുമാനിക്കുന്നു. ഈ ദൗത്യം അവർ ദൂരെ ഇരുന്ന് നിയന്ത്രിക്കേണ്ട ഒന്നാണ്. ഈ ദൗത്യത്തിൽ അവരെ സഹായിക്കാൻ പല രാജ്യങ്ങളിലെയും വിവിധ സംഘങ്ങളുണ്ട്. അമേരിക്കയിലെ നെവാഡയിലെ എയർഫോഴ്സ് കേന്ദ്രം നിയന്ത്രിക്കുന്ന ഒരു ഡ്രോൺ ആണ് ഇവരുടെ കണ്ണ്.
ഈ ദൗത്യത്തിനിടെ തങ്ങളുടെ ലക്ഷ്യമായ തീവ്രവാദികൾ വലിയൊരു ചാവേർ ആക്രമണത്തിനു തയ്യാറെടുപ്പിലാണെന്ന് ഇവർ മനസ്സിലാക്കുന്നു. അതോടെ ഇവരെ പിടിക്കുക എന്ന ലക്ഷ്യം ഇവരെ വധിക്കുക എന്നതായി മാറുന്നു. ഇവരുടെ ദൗത്യം പൂർണമാകുമോ ഇല്ലയോ എന്നതാണ് ഈ സിനിമയെ ആകാംഷാഭരിതമാക്കുന്നത്.