Fall
ഫോൾ (2022)

എംസോൺ റിലീസ് – 3080

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Scott Mann
പരിഭാഷ: പ്രശോഭ് പി.സി
ജോണർ: ത്രില്ലർ
Download

35499 Downloads

IMDb

6.4/10

ചങ്കിടിപ്പ് കൂട്ടുന്ന രംഗങ്ങൾകൊണ്ട് അടുത്തിടെ വളരെയേറെ ശ്രദ്ധനേടിയ അമേരിക്കൻ സർവൈവൽ ത്രില്ലർ സിനിമയാണ് ഫോൾ.

മലകയറ്റത്തിൽ വിദഗ്ധയായ ബെക്കി എന്ന യുവതി, തൻ്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തിൻ്റെ ദുഃഖവും പേറി ജീവിക്കുകയാണ്. അവളുടെ ഉറ്റ സുഹൃത്താണ് മറ്റൊരു സാഹസികയായ ഷൈലോ ഹണ്ടർ. വിഷാദത്തിൽ കഴിയുന്ന ബെക്കിയുടെ മനസ് ഒന്നുണർത്താൻ ഒരു പദ്ധതിയുമായാണ് ഹണ്ടർ എത്തുന്നത്. ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ടി.വി. ടവറിന്റെ മുകളിൽ കയറുക. ഒറ്റപ്പെട്ട പ്രദേശത്ത് നിൽക്കുന്ന ടവറിന്റെ ഉയരം 2,000 അടിയാണ്. അതിന്റെ ഏറ്റവും മുകളിലുള്ള തട്ടിലേക്ക് എത്തുകയാണ് ലക്ഷ്യം. ആ അതിസാഹസിക ദൗത്യത്തിനായി ഇരുവരും പുറപ്പെടുന്നു.
ഒന്നര മണിക്കൂറോളം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് പിന്നീട്.