Fantasia
ഫാന്റേഷ്യ (1940)

എംസോൺ റിലീസ് – 2619

Download

447 Downloads

IMDb

7.7/10

1940 ല്‍ പുറത്തിറങ്ങിയ അനിമേറ്റഡ് അന്തോളജി ചലച്ചിത്രമാണ് “ഫാന്റേഷ്യ“. ചിത്രം വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍ കമ്പനിയുടെ മൂന്നാമത്തെ ഫീച്ചറാണ്. ക്ലാസിക്കല്‍ മ്യൂസിക്‌ അകമ്പടിയായി വരുന്ന 8 ഹ്രസ്വ ചിത്രങ്ങളുടെ ശേഖരണമാണ് ഫാന്റേഷ്യ.

മാസ്മരികമായ സംഗീതത്തിന്റെ
വശ്യതയില്‍ ഒരു പറ്റം ചിത്രകാരന്മാരുടെ
മനസ്സില്‍ ഉരുത്തിരിഞ്ഞ ചിത്രങ്ങളുടെയും, ദൃശ്യങ്ങളുടെയും,
കഥകളുടെയും ശേഖരമാണ് ഫാന്റേഷ്യ.

മിക്കി മൗസ് നായകനായി എത്തുന്ന “ദ സോര്‍സറേര്‍സ് അപ്പ്രന്റിസ്” എന്ന ഹ്രസ്വ ചിത്രം നിര്‍മിക്കുന്ന വേളയില്‍ അതിന്റെ ചിലവ് കൂടി വരുന്നത് കണ്ട ഡിസ്നി മുടക്ക് മുതല്‍ തിരിച്ചു പിടിക്കാനായി അതിനോടൊപ്പം വേറെ 7 ഹ്രസ്വ ചിത്രങ്ങള്‍ കൂടെ ചേര്‍ത്ത് ഒരു ഫീച്ചര്‍ നിര്‍മിക്കാം എന്ന് തീരുമാനിക്കുന്നിടത്താണ് ഫാന്റേഷ്യ എന്ന ഒരു ആശയം ജനിക്കുന്നത്.

ഫാന്റേഷ്യ എന്ന ആശയം ഒരു ചലച്ചിത്ര പരമ്പരയാക്കണം എന്നൊരു ആഗ്രഹം വാള്‍ട്ട് ഡിസ്നിക്കുണ്ടായിരുന്നു. ചിത്രം ഇറങ്ങിയ വേളയില്‍ തന്നെ ഏറെ നിരൂപക ശ്രദ്ധ നേടിയെങ്കിലും രണ്ടാം ലോകമഹായുദ്ധം നടന്നുവന്നിരുന്ന കൊണ്ട് സാമ്പത്തികമായി ലാഭം നേടാന്‍ സാധിക്കാഞ്ഞതിനാല്‍ ഈ ആഗ്രഹങ്ങള്‍ പൂവണിഞ്ഞില്ല. എങ്കിലും പതിറ്റാണ്ടുകള്‍ക്കും ഇപ്പുറം ചിത്രകലയുടെയും സംഗീതത്തിന്റെയും അനശ്വരമായ സന്നിവേശത്തിന്റെ നാഴിക കല്ലായി ഫാന്റേഷ്യ ആനിമേഷന്‍ ചിത്രങ്ങളുടെ ഇടയില്‍ നിലകൊള്ളുന്നു.