Fast Five
ഫാസ്റ്റ് ഫൈവ് (2011)

എംസോൺ റിലീസ് – 1762

Download

14035 Downloads

IMDb

7.3/10

ജീവപര്യന്തം തടവിന് വിധിക്കപ്പെടുന്ന ഡോമിനെ ഒ’കോണറും മിയയും ചേർന്ന് രക്ഷപ്പെടുത്തുന്നു. അതിന് ശേഷം റിയോയിൽ ഒളിവിൽ പോകുന്ന അവർ മറ്റൊരു ജോലിയുടെ ഭാഗമായി അവിടം നിയന്ത്രിക്കുന്ന റെയേസ് എന്ന വ്യക്തിയുമായി പ്രശ്നത്തിലാകുന്നു. റെയേസിന്റെ രഹസ്യങ്ങൾ അവർ കണ്ടെത്തുന്നു. അതേ സമയം അവരെ അന്വേഷിച്ച് ഹോബ്സ് എന്ന പോലീസുകാരൻ റിയോയിൽ എത്തുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിൻ ഡീസൽ, പോൾ വാക്കർ എന്നീ സ്ഥിര സാന്നിധ്യങ്ങളോടൊപ്പം ആക്ഷൻ ഹീറോ റോക്ക് ജോൺസൻ ഒപ്പം ചേർന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാൻഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഫാസ്റ്റ് ഫൈവ്. കണ്ണഞ്ചിക്കുന്ന ആക്ഷൻ രംഗങ്ങൾക്കും, കാർ ചേസിംഗ് രംഗങ്ങൾക്കും സംവിധായകൻ ഇതിലും കുറവ് വരുത്തിയിട്ടില്ല.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസിലെ മറ്റു ഭാഗങ്ങൾ

The Fast and the Furious / ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ് (2001)
Fast & Furious / ഫാസ്റ്റ് & ഫ്യൂരിയസ് (2009)