Fire
ഫയർ (1996)

എംസോൺ റിലീസ് – 1996

Download

8279 Downloads

IMDb

7.1/10

ദീപ മെഹ്തയുടെ ‘എലമെൻ്റ്സ്’ എന്ന ചലച്ചിത്ര ശ്രേണിയിലെ ആദ്യ ചിത്രമാണ് ‘ഫയർ’. നന്ദിതദാസ്, ശബാന ആസ്മി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം 1996 ലാണ് പുറത്തിറങ്ങുന്നത്. സ്വവർഗാനുരാഗത്തിൻ്റെ, വിശ്വാസത്തിൻ്റെ, അരക്ഷിതാവസ്ഥകളുടെ, ഐതിഹ്യങ്ങളുടെ, ഭക്തിയുടെ എല്ലാം കഥയാണ് ‘ഫയർ’.
ഒരു സവർണ ഹിന്ദു കുടുംബത്തിലെ ജ്യേഷ്ഠാനുജൻമാരുടെ ഭാര്യമാരുടെ കഥയാണ് ചിത്രം പറയുന്നത്. സീത മാനസികമായി ഭർത്താവിൻ്റെ അവഗണന നേരിടുമ്പോൾ രാധ ലൈംഗിക അവഗണനയാണ് നേരിടുന്നത്. തുടർന്ന് മതത്തിൻ്റേയും, പാരമ്പര്യത്തിൻ്റേയും ചട്ടക്കൂടുകളെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്ന സീതക്കൊപ്പം രാധയും ചേരുന്നു. സ്വവർഗാനുരാഗത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡിൽ നിന്നും കിട്ടിയത്. തീവ്രമതമൗലിക വാദികളുടെ ഭീഷണിക്കും ഇരയായിട്ടുണ്ട് ഈ ചിത്രം.